ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു രണ്ടാംമൂഴത്തിന് അവസരം കാക്കാതെ രഘുറാം രാജന് പടിയിറക്കം പ്രഖ്യാപിച്ചതോടെ ഇനി തന്റെ അടുത്തലക്ഷ്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. ഐഐടിയില്‍ മെറിറ്റില്‍ പ്രവേശനം നേടിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ എങ്ങനെയാണ് കെജ്രിവാളിന് പ്രവേശനം ലഭിച്ചതെന്ന് തനിക്ക് അറിയാം. അത് താന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു.
ഇതുവരെ രഘുറാം രാജന്റെ പിന്നാലെയായിരുന്നു താന്‍. ഇപ്പോള്‍ അദ്ദേഹം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചുവെന്നും സ്വാമി പറഞ്ഞു. എന്‍ഡിഎംസി ഉദ്യോഗസ്ഥന് എം.എം.ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്രിവാളിന്റെ ആരോപണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post