കണ്ണൂര്‍ കുട്ടിമാക്കൂലില്‍ ദളിത് യുവതികളെ ആക്ഷേപിച്ചുവെന്ന പരാതിയില്‍ തലശ്ശേരി
എംഎല്‍എ ഷംസീറിനും, കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യക്കുമെതിരെ കേസെടുത്തു. ചാനല്‍ ചര്‍ച്ചയിലും മറ്റും യുവതികളെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചുവെന്നാണ് പരാതി.
ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളില്‍ മനംനൊന്ത് യുവതികളിലൊരാളായ അഞ്ചുന ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ആത്മഹത്യ ശ്രമത്തിന് ഈ പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ പൊതുശല്യമാണെന്നും, ക്വട്ടേഷന്‍ ടീമാണെന്നും ഉള്ള ഡിവൈഎഫ്ഐ നേതാവ് പി പി ദിവ്യയുടെ പരാമര്‍ശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതിനിടെ,സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ കമ്മീഷന് പി.എന്‍. വിജയകുമാര്‍ ആശുപത്രിയില്‍ കഴിയുന്ന അഞ്ജുനയുടെ മൊഴി രേഖപ്പെടുത്തി. ജയിലില്‍ കഴിയേണ്ടി വന്ന വിഷമത്തിലാണ് ആത്മഹത്യശ്രമം നടത്തിയതെന്നാണ് അഞ്ജന മൊഴി നല്‍കിയതെന്നാണ് കമ്മീഷന് മാധ്യമങ്ങളോട് പറഞ്ഞത്.
അഞ്ജുനക്കൊപ്പം റിമാന്‍ഡില്‍ കഴിഞ്ഞ സഹോദരി അഖിലയുടെ മൊഴിയും കമ്മീഷന് രേഖപ്പെടുത്തി. ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന് അംഗം ഗിരിജയും ആശുപത്രിയിലത്തെി അഞ്ജനയെ കണ്ടിരുന്നു.
Discussion about this post