ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തെ ലക്ഷ്യംവെച്ച് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. മരുന്നുകളുടെ ബൗദ്ധിക സ്വത്ത് അവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്ന് ആരോപണവുമായി സ്വാമി രംഗത്തെത്തി. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അരവിന്ദ് സുബ്രമണ്യത്തിന്റെ പേര് ഉയര്‍ന്നു വരുന്നതിനിടെയാണ് സ്വാമിയുടെ ട്വിറ്റര്‍ ആക്രമണം.
അരവിന്ദ് സുബ്രമണ്യം അമേരിക്കക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അദ്ദേഹത്തിന് അമേരിക്കയുടെ ഗ്രീന്‍കാര്‍ഡ് കിട്ടുകതന്നെ ചെയ്യും. ചരക്ക് സേവന നികുതി ഉടമ്പടിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കര്‍ശന നിലപാടുകള്‍ക്ക് പിന്നിലും അരവിന്ദ് സുബ്രമണ്യമാണെന്ന് സ്വാമി പറയുന്നു. സാമ്പത്തിക ഉദേഷ്ടാവ് പദവിയില്‍ നിന്നും അരവിന്ദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് സുബ്രമണ്യന്‍ സ്വാമി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാം ഊഴം നല്‍കണമെന്ന് എന്‍ഡിഎയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടും സുബ്രമണ്യന്‍ സ്വാമിയുടെ നിലപാടുകള്‍ രഘുറാം രാജന് തിരിച്ചടിയാകുകയായിരുന്നു. തുടര്‍ന്ന് താന്‍ പിന്മാറുകയാണെന്നും രണ്ടാംവട്ടം ഗവര്‍ണറാകാന്‍ ഇല്ലെന്നും രഘുറാം രാജന് വ്യക്തമാക്കിയിരുന്നു.
Discussion about this post