ലക്നൗ: അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഗാസിയാബാദ് യൂണിറ്റ് ജനറല്‍ സെക്രട്ടറി രകേഷ് ത്യാഗി കകഡ ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ഇദ്ദേഹത്തിന്റെ 200 അനുയായികളും ഇദ്ദേഹത്തോടൊപ്പം ബിജെപിയില്‍ എത്തിയിട്ടുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും ജനങ്ങള്‍ യാത്ര അയപ്പ് നല്‍കുമെന്ന് ത്യാഗി പറഞ്ഞു. ഇരു പാര്‍ട്ടികളും സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post