കറാച്ചി: പ്രശസ്ത പാക്കിസ്ഥാന് ഖവാലി ഗായകന് അംജത് സാബ്രി(45) വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വെടിവയ്പ് നടത്തിയത്. അംജത് സാബ്രി സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ അംജതിനു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു അംജത്. രണ്ടു വെടിയുണ്ടകള്‍ സാബ്രിയുടെ ദേഹത്ത് തറച്ചുകയറി.
പ്രശസ്ത ഖവാലി ഗായകന് ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജത് സാബ്രി. ഖവാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. ഗുലാം ഫരീദ് സാബ്രിയും സഹോദരന് ഹാജി മക്ബൂല്‍ അഹമ്മദ് സാബ്രിയും ചേര്‍ന്നാണ് സംഗീത പരിപാടികള്‍ നടത്തിവന്നത്. സാബ്രി സഹോദരന്മാര്ക്ക് നിരവധി ആരാധകരാണുള്ളത്.
Discussion about this post