തിരുവനന്തപുരം: കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എല്‍ഡിഫ് സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതിയിലേക്ക് ക്ഷണം. ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ പങ്കാളിയാവാന്‍ അഞ്ജു സമ്മതം അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കായികമന്ത്രി, സായ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ളവയുടെ മേല്‍നോട്ടവും ഈ സമിതിക്കാണ്.
Discussion about this post