ഡല്‍ഹി: രാജ്യസുരക്ഷ മുന്‍നിര്‍ത്തി വാട്സ്ആപ്പും വൈബറും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നു ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവിന്റെ പരാതിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ മാസം 29ന് വാദം കേള്‍ക്കും.
അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക്പോലും സാധിക്കില്ല. ഇത് ഭീകരപ്രവര്‍ത്തനം സബന്ധിച്ചു, അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടാതെ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ട് തന്നെ വാട്സ്ആപ്പ്, വൈബര്‍, ഹൈക്ക്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം
Discussion about this post