കൊല്ലം: എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി സ്വീകരിച്ച എസ് ഐ യെ സ്ഥലം മാറ്റി. കൊല്ലം വെസ്റ്റ് എസ് ഐ എന്‍ ഗിരീഷിനാണ് സ്ഥലംമാറ്റം. പരാതി സ്വീകരിച്ച എസ്ഐ യുടെ നടപടിക്കെതിരേ സിപിഎം നടപടി ആവശ്യപ്പെട്ടിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനകം തന്നെ എസ്ഐയെ സ്ഥലം മാറ്റി.
പോലീസ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമ്മീഷണറുടേതാണ് നടപടി. പരാതി എസ് ഐ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇക്കാര്യത്തില്‍ പ്രാഥമികമായ ഒരന്വേഷണം നടത്താതെയും എംഎല്‍എ യെ ഫോണില്‍ പോലും വിളിച്ചു ചോദിക്കാതെയും പരാതി സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരം ഉന്നതോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതി സമര്‍പ്പിച്ചത്. പ്രാഥമിക നടപടികളൊന്നും കൂടുതെ പരാതി സ്വീകരിച്ച എസ്ഐ രസീത് നല്കി. പരാതിയെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ രാഹുല്‍ ക്ലബ്ബില്‍ ചേരാന്‍ പോയതാണെന്നായിരുന്നു മുകേഷിന്റെ പരിഹാസം. അതേസമയം മണ്ഡലത്തിലെ പരിപാടികളില്‍ എന്ത് കൊണ്ട് പങ്കെടുക്കുന്നില്ല എന്ന പറയാതെ മുകേഷ് ഒളിച്ചോടുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആക്ഷേപം.
Discussion about this post