കൊച്ചി:കൊക്കെയ്ന്‍ കേസിന്റെ പരിശോധന ഫലം പാളി. പ്രതികള്‍ ആരും ലഹരി ഉപയോഗിച്ചില്ലെന്നാണ് പരിശോധന ഫലം.
നടന് ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെയും ഫലം നെഗറ്റീവ് ആണ്. കാക്കനാട് കെമിക്കല്‍ ലബോറട്ടറി റിപ്പോര്‍ട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കൊച്ചി കൊക്കെയ്ന്‍ കേസിലെ പ്രതികളായ ബ്ലസിയും രേഷ്മയും ലഹരിമരുന്ന് വില്പനക്കാരാണെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലഹരിമരുന്ന് ലഭിക്കുന്ന വഴിയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ല.
ഫലത്തില്‍ കൊക്കെയ്ന്‍ കേസ് അന്വേഷണം വഴിമുട്ടുന്ന അവസ്ഥയിലാണ്.
Discussion about this post