കൊച്ചി: ആറു മാസം അഭ്യന്തര സീസണില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരാളില്‍ നിന്നും ഇതേവരെ പിന്തുണ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ദൈവസഹായം തനിക്കുണ്ടെന്നും ശ്രീശാന്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീയുടെ പ്രതികപണം.’ താനൊരാളേയും ചതിച്ചിട്ടില്ല. തന്നെ കുടുക്കുകയുമായിരുന്നു. ബിസിസിഐ ഉടന്‍ തന്നെ തന്റെ ആജീവനാന്തവിലക്ക് പിന്‍വലിക്കുമെന്ന് കരുതുന്നതെന്നും ശ്രീശാന്ത് പറയുന്നു
2013ല്‍ ഐപിഎല്‍ കോഴ ആരോപിച്ചാണ് ശ്രീശാന്തിനെ ബിസിസിഐ അജീവനനാന്തം വിലക്കിയത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീട്ടാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. തിരുവനന്തപുരം വെസ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീശാന്ത് രാഷ്ട്രീയത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post