കോഴിക്കോട്: ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാധ്യമശ്രദ്ധ നേടാന്‍ കലക്ടര്‍ സ്വയം കഴുതയാകുന്നു. തനിക്ക് കൊമ്പുണ്ടെന്ന് കലക്ടര്‍ക്ക് തോന്നിയാല്‍ സര്‍ക്കാര്‍ ആ കൊമ്പ് മുറിക്കണം. കളക്ടര്‍ക്ക് ജനാധിപത്യത്തോടുതന്നെ പുച്ഛമാണെന്നും വീക്ഷണം പത്രത്തിലെ മുഖപ്രസംഗം ആക്ഷേപിക്കുന്നു.
സാമൂഹ്യദ്രോഹികളുടെ വഴിയാണ് കളക്ടര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മാപ്പിടുന്നത് ആണത്തമല്ല. ഊളത്തരമാണ്. ഊളകള്‍ക്ക് ഇരിക്കാനുള്ള ഇടമല്ല ജില്ലാ കളക്ടര്‍ പദവിയെന്നും മുഖപത്രം കുറ്റപ്പെടുത്തി.
തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ച കളക്ടര്‍ മാപ്പു പറയണമെന്ന് എംപി ആവശ്യപ്പെട്ടപ്പോള്‍ ഫെയ്സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത എന്‍. പ്രശാന്തിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഒടുവില്‍ ഇന്നലെ കലക്ടര്‍ എംപിയോട് നിരുപാധികം ക്ഷമ ചോദിച്ചിരുന്നു. പറഞ്ഞതും ചെയ്തതും തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ കളക്ടര്‍ മാറി ചിന്തിച്ചത് പോസിറ്റീവായി കാണുന്നുവെന്നാണ് എംപിയുടെ പ്രതികരണം. തനിക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. എംപിയെ പരിഹസിച്ചതിന് കളക്ടര്‍ മാപ്പു ചോദിച്ചാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കുമെന്നുമാണ് എം.കെ. രാഘവന് എംപി പ്രതികരിച്ചത്.
Discussion about this post