ഹൈദരാബാദ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഹൈദരാബാദില്‍ പിടിയിലായി. ഹൈദരാബാദിനു സമീപമുള്ള ഹബീബ്നഗറില് താമസിക്കുന്ന സല്മാന് മൊഹിദീനാണ് വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടിയിലായത്.
ദുബായില്‍ എത്തി അവിടെ നിന്ന് സിറിയയിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു.
സിറിയയിലേക്ക് ഇയാളുടെ കാമുകിയും എത്താന്‍ പദ്ധതിയിട്ടിരുന്നു. കാമുകി നിക്കി ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം ഐസിസില്‍ ചേരാന്‍ തീരുമാനിക്ുകയായിരുന്നു.
യുകെയിലാണ് സല്മാന് മൊഹിദീന് എഞ്ചിനിയറിംഗ് പഠനം നടത്തിയത്. അവിടെവച്ച് നിക്കിയുമായി അടുപ്പത്തിലായി.
ഇരുവരും ചേര്‍ന്ന് നിരവധി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച ശേഷം യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സന്ദേശങ്ങള്‍ പോസ്റ്റു ചെയ്തതായും പോലീസ് കണ്ടെത്തി. തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കുവാനായിരുന്നു നിക്കിയുടെ പദ്ധതി.
Discussion about this post