ഡല്‍ഹി: 2ജി അഴിമതിയിലെ എയര്‍സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ അന്വേഷണത്തില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിന്ദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ച കേസില്‍ ആദ്യമായാണ് കാര്‍ത്തിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.
നേരിട്ടോ അംഗീകൃതമായ ഒരു പ്രതിനിധിയോ വഴി സ്ഥാപനവുമായി ബന്ധപ്പെട്ടതും വ്യക്തിപരമായതുമായ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഈ ആഴ്ച തന്നെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കേസ് അന്വേഷിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാജേശ്വര് സിംഗാണ് സമന്‍സ് അയച്ചിരിക്കുന്നത്.
അഡ്വാന്റ്റേജ് സ്റ്റാറ്റര്‍ജിക്ക് കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, ചെസ് ഗ്ലോബല്‍ അഡ്വൈസറി സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഡയറക്ടര്‍ കാര്‍ത്തിയാണ്. കാര്‍ത്തി മറ്റ് ചിലരും ചേര്‍ന്ന് കള്ളപ്പണ നിരോധന നിയമം ലംഘിച്ചുവെന്നാണ് ആരോപണം വന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച കാര്‍ത്തിയുടെ സാന്നിദ്ധ്യത്തില്‍ ആദായ നികുതി വകുപ്പമായി ചേര്‍ന്ന് അന്വേഷണ ഏജന്‍സി തിരച്ചിലുകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം കാര്‍ത്തിയുമായി ബന്ധമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. അന്വേഷണത്തില്‍ എയര്‍സെല്‍ ടെലിവെന്ജ്വേസിന് 26 ലക്ഷം രൂപ അനധികൃതമായി നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post