ഡല്‍ഹി: കശ്മീരില്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയ ഭീകരര്‍ മൂന്നു വാഹനങ്ങളില്‍ ആയുധവുമായി ഡല്‍ഹിയിലേക്കു കടന്നിട്ടുണ്ടെന്ന് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡല്‍ഹില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പഞ്ചാബ് വഴിയാണ് ഇവര്‍ ഡല്‍ഹിയിലേക്കു കടന്നതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വാഹന പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പഞ്ചാബില്‍ കാണാതായ മൂന്നു വാഹനങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ല. ഈ വാഹനങ്ങള്‍ ഭീകരര്‍ തട്ടിയെടുത്തതാവാം എന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. രണ്ടാഴ്ച മുമ്പാണ് കശ്മീരില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച് ഭീകരര്‍ എട്ടു സൈനികരെ വധിച്ചത്.
പഞ്ചാബ് അതിര്‍ത്തിവഴി കടന്ന ഭീകരരാണ് പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്കു ജനുവരി ഒന്നിന് രാത്രി ആക്രമണം നടത്തിയത്.
Discussion about this post