തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് ചിന്താ ജെറോം പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ട്രോളില്‍ മുങ്ങുന്നു. രണ്ട് ചിത്രങ്ങള്‍ സഹിതമായിരുന്നു ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്ന് ഈദ് മുബാറക്ക് എന്ന ആശംസ നേര്‍ന്നു കൊണ്ടുള്ളതും രണ്ടാമത്തേത് ചിന്തയുടെ സ്വന്തം ചിത്രമടങ്ങിയതുമായിരുന്നു പോസ്റ്റ്. എന്തായാലും രണ്ട് ചിത്രങ്ങളും ആശംസാ വാചകങ്ങളും ചേര്‍ന്നുകൊണ്ടുള്ള ചിന്തയുടെ ഫേസബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിംഗിന് ഇരയാകുകയാണ്.
”പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹുവിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തില്‍ ‘എല്ലാ മനുഷ്യ സ്നേഹികള്‍കും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകള്‍:::ഈദ് മുബാറക്!” ഇതായിരുന്നു ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍ കണ്ട് പലരും വിമര്‍ശനവുമായി രംഗത്തെത്തി. ചിന്ത്ക്ക് ഇത്രയും വലിയ ചിന്ത വിടര്‍ത്തുന്ന വാക്കുകള്‍ എവിടെ നിന്നും കിട്ടി എന്നതായി പലരുടെയും ചോദ്യം. ഇതേക്കുറിച്ച് അന്വേഷിച്ചു പോയവര്‍ ആശംസാ വാക്കുകളുടെ ഉറവിടം കണ്ടെത്തുകയും ചെയ്തു. ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപിന്റെ വാക്കുകളായിരുന്നു അതേപടി പകര്‍ത്തി ചിന്ത ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. വാക്കുകള്‍ക്ക് കടപ്പാടും ഉണ്ടായിരുന്നില്ല.
ലളിതമായി രീതിയില്‍ ആശംസകള്‍ നേരാമെന്നിരിക്കെ പ്രദീപിന്റെ വാക്കുകള്‍ കടമെടുത്ത് കടിച്ചാല്‍ പൊട്ടാത്ത രീതിയില്‍ ചിന്ത എന്തിനാണ് പോസ്റ്റ് ചെയ്തതെന്നാണ് നിരവധി പേര് ചോദിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിന്താ ജെറോമിനെ നിരവധി പേര് ട്രോളുകയും ചെയ്തു. അടിച്ചുമാറ്റല്‍ പോസ്റ്റിനെതിരെയാണ് നിരവധി പേര് ട്രോളിയത്. എന്നാല്‍ പേനകൊണ്ടെഴുതാന്‍ പഠിപ്പിച്ച എന്ന വാക്ക് നോക്കിയാണ് പലരും വിമര്‍ശനം ഉന്നയിച്ചത്. എന്തായാലും ഒരു ആശംസാ പോസ്റ്റിന്റെ പേരില്‍ ചിന്ത ശരിക്കും ട്രോളിംഗിന് കുരുങ്ങിയിരിക്കുകയാണിപ്പോള്.
[fb_pe url=”https://www.facebook.com/chintha.jerome/posts/1015775088470178″ bottom=”30″]
Discussion about this post