ലിയോണ്‍: യൂറോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ വെയില്‍സിനെ 2-0-ന് പരാജപ്പെടുത്തി പോര്‍ച്ചുഗല്‍ ഫൈനലില്‍ പ്രവേശിച്ചു. അമ്പതാം മിനുട്ടില്‍ ആയിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം നാനിയും ഗോള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പാക്കി.
ഈ ടൂര്‍ണമെന്റില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെയിരുന്ന ക്രിസ്റ്റിയാനോ ഏറെ വിമര്‍ശനം കേട്ടിരുന്നു. ഹെഡ്ഡറിലൂടെയാണ് റൊണാള്‍ഡോയുടെ ഗോള്‍ നേടിയത്. വ്യാഴാഴ്ച നടക്കുന്ന ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സെമിഫൈനലിലെ വിജയികളായിരിക്കും പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
Discussion about this post