ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് സംഗമ വേദിയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ ഒരു പോലീസുകാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ ധാക്കയിലാണ് സ്ഫോടനം ഉണ്ടായത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഈദുള്‍ ഫിത്വര്‍ ആഘോഷത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ബംഗ്ലാദേശ് മന്ത്രി അറിയിച്ചു.
തലസ്ഥാന നഗരമായ ധാക്കയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കിഷോറെഗഞ്ച് ജില്ലയിലെ ഈദ് ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഈദ് നമസ്കാരത്തിനായി മൂന്നു ലക്ഷത്തോളം വിശ്വാസികള്‍ ഇവിടെ സംഗമിച്ചിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് സംഗമമാണ് ഇവിടെ നടക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിലെ പ്രമുഖ ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ 22 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post