മുംബൈ: ബംഗ്ലാദേശിലെ ധാക്ക തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഏത് വിധത്തിലുമുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സക്കീര്‍ നായിക്. നായിക്കിന്റെ പ്രസംഗമാണ് ധാക്കയില്‍ നിരവധി പേര് മരിക്കാനിടയായ ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബംഗ്ളാദേശില്‍ ഏറെ ആരാധകരുള്ള പ്രഭാഷകനാണ് സക്കീര്‍ നായിക്.
അതേസമയം താന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നു പറയുന്നതില്‍ യാതൊരടിസ്ഥാനവുമില്ലെന്ന് നായിക് പറഞ്ഞു. ഒരന്വേഷണ ഏജന്‍സിയും സക്കീര്‍ നായിക് ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. തന്റെ എല്ലാ പ്രസംഗങ്ങളെയും ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സാക്കിര്‍ നായിക് പറഞ്ഞു. താന്‍ ഏതെങ്കിലും പ്രസംഗത്തില്‍ അല്‍ഖാ ഇദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ അനുകൂലിച്ചിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യാജ വ്യാജ വീഡിയോയാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്നും നായിക് പറഞ്ഞു. ‘എന്റെ പേരില്‍ പ്രചരിപ്പിച്ചത് വ്യാജവിവരങ്ങളാണ്. സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ ഭീകരവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ പേരില്‍ പ്രചരിക്കുന്ന ബിന്‍ലാദനെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ വ്യാജമാണ് ‘സാകിര്‍ നായിക് ന്യൂസ് 18ന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
.
ഉസാമ ബിന്‍ലാദനെ എനിക്കറിയില്ല. പിന്നെ എനിക്കെങ്ങനെ അയാളെക്കുറിച്ച് പറയാനാകും. പലരാജ്യങ്ങളും തനിക്ക് നിരോധം ഏര്‍പ്പെടുത്തുന്നിതിന് പിന്നില്‍ ഹിന്ദു മത മൗലികവാദികളാണെന്നും നായിക് ആരോപിക്കുന്നു.
”നിരവധി പേര് എന്റെ അനുയായികളായുണ്ട്. ഇവര്‍ എന്നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാവാം. പക്ഷേ അവരെയൊന്നും എനിക്ക് അറിയില്ല. എന്നെ താഴ്ത്തിക്കെട്ടാന്‍ ഇവര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുന്നു”. സക്കീര്‍ പറഞ്ഞു.
സക്കീറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് നിയമവിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും ബംഗ്ലാദേശ് മന്ത്രി ഹസ്സനുള്‍ ഹഖ് അറിയിച്ചിരുന്നു.
ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് സക്കീറിന്റെ പ്രസംഗങ്ങള്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതായി ബംഗ്ലാദേശി പത്രമായ ഡെയ്ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം നായിക്കിനെതിരെ ഇന്ത്യ നിയമനടപടികള്‍ സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നായിക്കിന്റെ പ്രസംഗം പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുപറഞ്ഞു. ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടുന്നവരാണ് ഇന്ത്യയും ബംഗ്ളാദേശുമെന്നും സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നും കിരണ്‍ റിജ്ജു പറഞ്ഞു.
കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ നേരത്തെ സക്കീര്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) അദ്ധ്യക്ഷനാണ് ഡോ.സക്കീര്‍ നായിക്.
Discussion about this post