തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. പാറശ്ശാല സ്വദേശികളും മരിയദാസന്റെ അയല്ക്കാരനുമായിരുന്ന വിനുവും ഭാര്യയും ആണ് അറസ്റ്റിലായത്. ഷാഡോ പോലീസാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് ഇവരെ പിടികൂടിയത്. ഉടന്‍ തന്നെ ഇവരെ കേരളത്തിലെത്തിക്കും. വ്യാഴാഴ്ച പുലര്‍ച്ചയാണ് പൂങ്കുളത്ത് മേരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷീജ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന് പിള്ളയുടെ നേതൃത്വത്തില്‍ പത്തുപേര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഷാഡോ പോലീസ്, സൈബര്‍ സെല്‍ എന്നീ വിഭാഗങ്ങളെ സംയോജിപ്പിച്ചാണ് അന്വേഷണം.
Discussion about this post