എടപ്പാള്‍: പോക്കറ്റടിച്ച പണം വീതംവെയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ചയാളുടെ സുഹൃത്ത് പൊന്നാനി മീന്‍ തെരുവ് സ്വദേശി ആളപ്പന്‍ അഷ്റഫിനെ(46)ആണ് വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തെ ലോഡ്ജില്‍ വച്ചായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശി പള്ളിപ്പറമ്പില്‍ അസീസാ(57)ണു കൊല്ലപ്പെട്ടത്.
അഷ്റഫ് പോക്കറ്റടിക്കാരനാണ്. അസീസിന്റെ തലയില്‍ മാരക മുറിവേറ്റിരുന്നു. ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. അഷ്റഫിനെ സംഭവം നടന്ന ലോഡ്ജിലെത്തിച്ചു തെളിവെടുത്തു.
Discussion about this post