ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയുടെ വധത്തെത്തുടര്‍ന്ന് ശ്രീനഗറിലും ദക്ഷിണ കശ്മീരിലും അക്രമം തുടരുന്നു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാറായി. സുരക്ഷ ഉദ്യോഗസ്ഥരടക്കം ഇരുന്നൂറിലേറെ പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
ശ്രീനഗറില്‍ എല്ലായിടത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച പ്രതിഷേധക്കാര്‍ ചിലയിടങ്ങളില്‍ ആയുധങ്ങള്‍ തട്ടിയെടുത്തു. കുല്‍ഗാമിലെ ബി.ജെ.പി ഓഫിസിനു നേരെയും അക്രമമുണ്ടായി. കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
അക്രമത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സുരക്ഷാസേനയും ഇന്റലിജന്‍സും ചേര്‍ന്ന് അനന്ത്നാഗില്‍ നടത്തിയ സൈനിക നടപടിക്കിടെയാണ് കൊടുംകുറ്റവാളിയായ വാനിയുള്പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്.
Discussion about this post