സാക്കീര്‍ നായികിനെ പിന്തുണച്ചതില്‍ മുസ്ലിം ലീഗില്‍ ഭിന്നത. മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി
പാസാക്കിയ പ്രമേയത്തെ ലീഗ് നേതാക്കളായ കെഎന്‍എ ഖാദറും. പികെ ബഷീറും എതിര്‍ത്തും, ഭൂരിപക്ഷം പേരും വിഷയത്തില്‍ നിലപാട് അറിയിച്ചില്ല.
ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത യുവാക്കള്‍ തങ്ങള്‍ക്ക് പ്രചോദനമായത് മുസ്ലിം പണ്ഡിതന് സാക്കിര്‍ നായിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. സാക്കീര്‍ ഹുസൈനെ നിരീക്ഷിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഈ നടപടികള്‍ അകാരണമായി വേട്ടയാടലാണ് എന്നാണ് ലീഗിന്റെ ആരോപണം.
Discussion about this post