കാസര്‍ഗോഡ് : മുജാഹിദ് വിഭാഗത്തിന്റെ മാനേജ്മെന്റ് ചുമതലയുള്ള പീസ് ഇന്‍ര്‍നാഷണല്‍ സ്ക്കൂളിലേക്കും തിരുവനന്തപുരത്തം പൊയ്നാച്ചിയിലെ ദന്തല്‍ കോളേജിലേക്കും ബിജെപി,എബിവിപി പ്രവര്‍ത്തകര്‍
പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇത്തരം കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം മതപരിവര്‍ത്തനവും, തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ടമെന്റുകള്‍ നടക്കുന്നതെന്നാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം.
ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ദമ്പതിമാരായ റഷീദും ആയിഷയും ഷിഹാസും മര്വാന് എന്ന മറ്റൊരാളും സ്കൂളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരാണ് എന്ന് വ്യക്തമായിരുന്നു.
ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്ന് പറയുന്ന അബ്ദുള്‍ റാഷിദ് പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നിമിഷ എന്ന ഫാത്തിമ പഠിച്ചത് കാസര്‍ഗോഡെ ദന്തല്‍ കോളേജിലാണ്. ഇവിടെ മതം മാറ്റത്തിനുള്ള സാഹചര്യം ഒരുങ്ങുന്നുവെന്നും ബിജെപി, എബിവിപി സംഘടനകള്‍ ആരോപിക്കുന്നു
Discussion about this post