ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 96 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണങ്ങളില്‍ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ ഞായറാഴ്ച മരിച്ചു.
ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ് വരയിലെ 10 ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. പരിക്കേറ്റ 300 പേരില്‍ 90 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മുവില്‍നിന്നുള്ള അമര്‍നാഥ് യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിക്കാത്ത സാഹചര്യത്തില്‍ 15,000 ത്തോളം തീര്‍ഥാടകര്‍ ജമ്മുവിലെ ക്യാമ്പില്‍ തുടരുകയാണ്. തീര്‍ഥാടകര്‍ കൂടുതലായി ഈ ക്യാമ്പിലേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും യാത്ര തുടരാനാവില്ല.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി. അര്‍ധ സൈനിക വിഭാഗത്തില്‍നിന്ന് 1200 പേരെക്കൂടി താഴ്വരയിലേക്ക് അയക്കാന്‍ യോഗം തീരുമാനിച്ചു. ക്രമസമാധാനനില നിയന്ത്രണവിധേയമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ അറിയിച്ചു.
താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചിരിക്കുകയാണ്. ശ്രീനഗര്‍ജമ്മു ദേശീയപാത ദിവസങ്ങളായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ട്രെയിനുകളും സര്‍വീസ് നടത്തുന്നില്ല. സ്‌കൂളുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയാണ്.
എന്നാല്‍ ഞായറാഴ്ച നടന്ന ബുര്‍ഹാന്‍ വാനിയുടെ ശവസംസ്‌കാര ചടങ്ങില്‍ നിരോധനാജ്ഞ മറികടന്ന് ആയിരങ്ങള്‍ പങ്കെടുത്തത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post