റിയാദ്: ഐഎസും സൗദി അറേബ്യയിലെ സലഫികളും ഒരേ ചിന്തകള്‍ തന്നെയാണ് പിന്തുടരുന്നതെന്ന് സൗദി മുന്‍ ഇമാം. മക്കയിലെ ഹറം പള്ളിയിലെ മുന്‍ ഇമാമായിരുന്ന ഷെയ്ക്ക് അദല്‍ അല്‍ കല്‍ബാനിയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.
ജനുവരിയില്‍ ദുബൈ കേന്ദ്രമായുള്ള ചാനല്‍ എം.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു താരതമ്യം നടത്തിയത്.
‘ഐ.എസിന്റെ അതേ ചിന്തകള്‍ തന്നെയാണ് നമ്മള്‍ പിന്തുടരുന്നത്. എന്നാല്‍ അത് നടപ്പില്‍ വരുത്തുന്നത് കുറേക്കൂടി പരിഷ്‌കൃതമായ വഴിയിലാണ്.’ അദല്‍ കല്‍ബാനി പറയുന്നു.
‘ഐ.എസ് അവരുടെ ആശയങ്ങള്‍ രൂപപ്പെടുത്തിയത് നമ്മുടെ വിശുദ്ധഗ്രന്ഥത്തില്‍ നിന്നാണ്. നമ്മുടെ തന്നെ ചട്ടങ്ങളില്‍ നിന്നാണ്.’ അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഫലമാണ് ഐ.എസ് എന്നും അദ്ദേഹം പറയുന്നു. താനും തന്നെപ്പോലുള്ള മുസ്‌ലീങ്ങളും പിന്തുടരുന്ന അതേ വിശ്വാസങ്ങള്‍ തന്നെയാണ് ഐ.എസും പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഐ.എസ് അടിസ്ഥാനമാക്കിയ ചിന്തകളെ നമ്മള്‍ വിമര്‍ശിക്കരുത്’ എന്നും അദ്ദേഹം പറയുന്നുണ്ട്.
ചില വിദേശ ഇന്റലിജന്‍സുകളാണ് ഐ.എസിന്റെ സൃഷ്ടിക്കു പിന്നിലെന്ന ചില വിദേശ മാധ്യമങ്ങളുടെ വാദത്തെ തള്ളിയ അദ്ദേഹം ഇന്റലിജന്‍സ് ഐ.എസിനെ വളരാന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും വാദിച്ചു.
Discussion about this post