നോയിഡ: വീട്ടില്‍ ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് യു.പിയില്‍ നാട്ടുകാര്‍ തല്ലിക്കൊന്ന അഖ്ലാഖിന്റെ കുടുംബത്തിലുള്ള ഏഴു പേര്‍ക്ക് എതിരെ ഗോഹത്യയ്ക്ക് കേസെടുക്കാന്‍ സുരാജ്പൂര് കോടതി ജാര്ച്ഛാ പൊലീസിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിജയ് കുമാറാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചത്.
ബിസാദാ നിവാസികള്‍ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പുതിയ നിര്‍ദ്ദേശം പൊലീസിനു നല്‍കിയത്. കൊല്ലപ്പെട്ട അഖ്ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ഗോമാംസം ആണെന്നു തെളിയിക്കുന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരാജ് പാല് സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പരാതി നല്‍കിയത്. അഖ്ലാഖ്, ഭാര്യ ഇക്രാമാന്, അമ്മ അസ്ഗാരി, സഹോദരന് ഝാന് മുഹമ്മദ്, മകള്‍ ഷൈഷ്ത, മകന് ദാനിഷ് , അഖ്ലാഖിന്റെ സഹോദരന് ജഫാറുദ്ദീന്റെ ഭാര്യ സോന എന്നിവരുടെ പേരുകള്ല പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഗ്രാമവാസികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാജീവ് ത്യാഗി കോടതി ഉത്തരവില്‍ സംതൃപ്തി ഉണ്ടെന്ന് അറിയിച്ചു. എന്നാല്‍ അഖ്ലാഖിന്റെ കുടുംബത്തിനായി ഹാജരായ അഭിഭാഷകന് യൂസഫ് സെയ്ഫി കീഴ്കോടതി ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post