ദമാസ്‌കസ്: ഐസിസ് അമാഗ് വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ സൈനിക വേഷത്തിലുള്ളയാളെ കുരിശിലേറ്റുന്ന രംഗങ്ങള്‍.
ഒപ്പം തന്നെ കത്തിയെരിയുന്ന ഒരു ഫൈറ്റര്‍ ജറ്റും വീഡിയോയില്‍ കാണാമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിയന്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജറ്റ് കിഴക്കന്‍ നഗരമായ ദീര്‍ ഇസ് സോറില്‍ ഐസിസ് വെടിവച്ചിടുകയായിരുന്നു. ഐസിസ് പോരാളികളെ ലക്ഷ്യമിട്ട് വന്ന വിമാനത്തിലെ പൈലറ്റിനെയാണ് കുരിശിലേറ്റിയത്. മിസൈല്‍ ഉപയോഗിച്ചാണോ, അതോ തോക്കുപയോഗിച്ചാണോ ജറ്റിനെ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏപ്രിലിനു ശേഷം ഇതു മൂന്നാം തവണയാണ് ഐസിസ് ഫൈറ്റര്‍ ജറ്റുകളെ ആക്രമിക്കുന്നത്.
മുമ്പ് ഐസിസ് ഒരു റഷ്യന്‍ ഹെലിക്കോപ്പ്റ്ററിനു നേരെ നടത്തിയ ആക്രമണത്തില്‍ അതിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് കോപ്പ്റ്റര്‍ തകര്‍ന്നു വീണത്.
https://www.youtube.com/watch?v=jkbKUDYuPj8
Discussion about this post