സുല്‍ത്താന്‍ബത്തേരി : വയനാട് മുത്തങ്ങയില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ മൂന്നുകോടി ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി .
കോഴിക്കോട് ഭാഗത്തേക്ക് പണം കടത്തുക ആയിരുന്നു . സംഭവുമായി മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് . കാറിന്റെ അകത്ത് രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു പണം കടത്താന്‍ ശ്രമിച്ചത് .
കൊടുവള്ളി സ്വദേശികളായ അബ്ദുല്‍ റഹ്മാന് , റഫീഖ് , ജുനൈസ് എന്നിവരാണ് പിടിയിലായവര്‍ .
ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം . രഹസ്യ വിവരത്തെ തുടര്‍ന്നുള്ള വാഹനപരിശോധനയ്ക്ക് ഇടയിലാണ് ഇവര്‍ പിടിയിലായത് . ഇവരില്‍ നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട് .
Discussion about this post