ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വധശിക്ഷ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് തയിബ് എര്ദോഗന്. സൈന്യത്തിലെ ഒരു വിഭാഗം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ജനക്കൂട്ടത്തിന്റെ ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിലൂടെയാണ് തീരുമാനങ്ങളെടുക്കുക. വധശിക്ഷ പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി ഞങ്ങളുടെ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ശേഷം തീരുമാനത്തിലെത്തും. ഇക്കാര്യത്തില്‍ അധികം വൈകാനാവില്ല. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വിലയും നല്‍കണം’, പ്രസിഡന്റ് പറഞ്ഞു.
2004-ല്യൂറോപ്യന് യൂണിയനില്‍ അംഗത്വം നേടാനുളള ശ്രമത്തിന്റെ ഭാഗമായാണ് തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്. ഉന്നതസൈനിക ഉദ്യോഗസ്ഥരും മുതിര്‍ന്ന ജഡ്ജിമാരുമടക്കം ആറായിരത്തിലധികം പേരാണ് ഭരണഅട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അട്ടിമറിക്ക് കൂട്ടുനിന്നവരെ രാജ്യദ്രോഹികളെന്നാണ് കഴിഞ്ഞ ദിവസം എര്ദോഗന് വിശേഷിപ്പിച്ചിരുന്നത്.
Discussion about this post