ഡല്‍ഹി: കശ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജാനാഥ് സിംഗ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക് ശ്രമമെന്നും രാജാനാഥ് സിംഗ് ലോക് സഭയില്‍ പറഞ്ഞു. കാഷ്മീര്‍ വിഷയത്തില്‍ ലോക് സഭയില്‍ മറുപടി നല്‍കവെയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാണ്. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാനാണ്. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനാണ് പാക്കിസ്ഥാന്റെ ശ്രമം. പാക് ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. വിദേശ പര്യടനം നടത്തുന്ന വേളയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ പ്രശ്നത്തില്‍ ആശങ്കാകുലനായിരുന്നു. ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ പാക്കിസ്ഥാന് ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ ആഗ്രഹിക്കുന്നതുപോലുള്ള സാഹചര്യമല്ല ഇക്കാര്യത്തില്‍ ഉള്ളതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബുര്‍ഹാന്‍ വാനി തീവ്രവാദം വളര്‍ത്താനാണ് ശ്രമിച്ചത്. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയായിരുന്നു വാനി ചെയ്തതെന്നും ലോക് സഭയില്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ കശ്മീരില്‍ 38 പേര് കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post