തൃശ്ശൂര്‍;ഫാസിസം ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് പ്രകാശ് കാരാട്ടിനേക്കാള്‍ മുമ്പ് പറഞ്ഞത് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജൂണ്‍ 13, 14 തിയതികളില്‍ തൃശ്ശൂരില്‍ നടന്ന ഇഎംഎസ് സ്മൃതി 2016ല്‍ പ്രസംഗിച്ച സീതാറാം യെച്ചൂരി ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണമില്ല എന്ന വിശദീകരിക്കുന്ന വീഡിയൊ പുറത്ത് വന്നു. നേരത്തെ ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റല്ല എന്ന് പരോക്ഷമായ ലേഖനത്തില്‍ പരാമര്‍ശിച്ച പ്രകാശ് കാരാട്ടിനെതിരെ യെച്ചൂരി പക്ഷം രംഗത്തെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. തന്റെ നിലപാട് പാര്‍ട്ടി നേരത്തെ വിലയിരുത്തിയതാണ് എന്നായിരുന്നു കാരാട്ടിന്റെ വിശദീകരണം.
ഭരണവര്‍ഗം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ നഗ്നമായ സ്വേച്ഛാധിപത്യഭീകരത സ്ഥാനമാറ്റം ചെയ്യുമ്പോഴാണ് ഫാസിസം സൈദ്ധാന്തിതമായി സ്ഥാപിതമാകുന്നത് എന്നും ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനത്തിന്റെ അടിത്തറ എത്രതന്നെ തോണ്ടിയെങ്കിലും പാര്‍ലമെന്ററി ജനാധിപത്യത്തെ ഇതേവരെ നഗ്നമായ സ്വേച്ഛാധിപത്യ ഭീകരത സ്ഥാനമാറ്റം ചെയ്തിട്ടില്ലെന്നും യെച്ചൂരി തൃശ്ശൂരില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു. ‘ആ അര്‍ത്ഥത്തില്‍ ഇതേവരെ ഇന്ത്യയില്‍ ഫാസിസം സ്ഥാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഹിന്ദുരാഷ്ട്രം എന്നത് ഒരു ഫാസിസ്റ്റ് ആശയമാണെന്നും യെച്ചൂരി വിശദീകരിക്കുന്നു.
വീഡിയൊ
https://www.youtube.com/watch?v=Ze_uVOSo_dA&feature=youtu.be
Discussion about this post