മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച 16 കിലോ കുങ്കുമപ്പൂവും അരക്കിലോ സ്വര്‍ണവും കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 6 മണിക്ക് ഷാര്‍ജ വിമാനത്തില്‍ വന്ന രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുങ്കുമപ്പൂ. കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുങ്കുമപ്പൂ കണ്ടെത്തിയത്.പിടിച്ചെടുത്ത കുങ്കുമപ്പൂവിന് 27 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.ഇതോടൊപ്പം അരക്കിലോ സ്വര്‍ണവും ഇവരില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട് .ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് അന്വേഷം ഉദ്യോഗസ്ഥര്‍.
Discussion about this post