റിയോ ഡി ജനീറൊ: റിയോ ഒളിമ്പിക്സിലെ ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ ബാഴ്സലോണ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ നയിക്കും. ജനീവയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ബ്രസീല്‍ കോച്ച് റൊഗീരിയോ മെക്കാളെയാണ് ഇക്കാര്യം അറിയിച്ചത്. ‘തന്റെ വിലയിരുത്തലില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി നെയ്മര്‍ മുന്നേറുന്നുണ്ട്, പ്രത്യേകിച്ചും യുവാക്കളായ സഹതാരങ്ങളുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്’. കോച്ച് പ്രതികരിച്ചു.
2014 സെപ്തംബറിലാണ് നെയ്മര്‍ ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയിരുന്നു. അതേസമയം സമീപകാലത്ത് ബ്രസീലിനായി നിറംമങ്ങിയ പ്രകടനമാണ് നെയ്മര്‍ പുറത്തെടുത്തത്. കഴിഞ്ഞ 18 മാസത്തിനിടെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അഞ്ച് ചുവപ്പ് കാര്‍ഡ് നെയ്മറിന് ലഭിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്സ് കമ്മിറ്റിയുടെ നിയമപ്രകാരം 23 വയസിന് മുകളിലുള്ള മൂന്ന് കളിക്കാരെയാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. നെയ്മറിനെ കൂടാതെ മിഡ് ഫീല്‍ഡര്‍ ബീജിങ് ഗുവോണ്‍, ഗോളി റെനോറ്റോ അഗസ്റ്റോ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. ബ്രസീലും ജപ്പാനും തമ്മിലുള്ള സൗഹൃദ മല്‍സരം ശനിയാഴ്ച
Discussion about this post