കെയ്റോ: ഈജിപ്തില്‍ നാല് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു. ബ്രദര്‍ഹുഡിലെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദിയുള്പ്പെടെയുള്ള 14 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത് . കൊലക്കുറ്റം ആരോപിച്ചാണ് കോടതിയുടെ ശിക്ഷാവിധി.
2013 ജൂണ്‍ 30 ന് മുസ്ലീം ബ്രദര്‍ഹുഡ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് പേര് മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് കോടതിയുടെ വിധി.
സംഭവത്തെത്തുടര്‍ന്ന് ബ്രദര്‍ഹുഡിനെ നിരോധിത സംഘടനയായി ഈജിപ്ത് സര്‍ക്കാര്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ബ്രദര്‍ഹുഡുമായി ബന്ധമുള്ള നിരവധി എന്‍.ജി.ഒകള്‍ക്കും നിരോധമേര്‍പ്പെടുത്തിയിരുന്നു. നിരോധനത്തെ മറികടക്കുന്നവര്‍ക്ക് കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായിട്ടായിരുന്നു നിരോധനം.
Discussion about this post