പത്തനാപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്.ബാലകൃഷ്ണപിള്ള മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് സംസാരിച്ചതായി ആക്ഷേപം. പിള്ള കമുകുംചേരിയില്‍ നടത്തിയ പ്രസംഗമാണ് ചിലര്‍ വിവാദമാത്തിയത്. എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനമായിരുന്നു വേദി.
‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല.
മുറ്റത്ത് കൂടെ സുന്നത്ത് നടത്തിയ പയ്യന് ഓടി നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പത്ത് മുസ്ലിങ്ങള്‍ കൂടിയാല്‍ ആദ്യം വാങ്ങിക്കുക ഒരു മൈക്കാണ്. എന്നാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനെതിരെ അവര്‍ പരാതി നല്‍കും
ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന് തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ ബാലകൃഷ്ണപിള്ള പറഞ്ഞു.
എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് എം.ബി. ഗോപിനാഥപിള്ള അധ്യക്ഷതവഹിച്ചു.
https://youtube.com/watch?v=Z4c2cN2zNX4%3Fautoplay%3D1%26start%3D13%26end%3D108%26controls%3D1%26version%3D3
Discussion about this post