പാരിസ്: വടക്കന്‍ ഫ്രാന്‍സില്‍ ക്രിസ്തീയ ദേവാലയത്തില്‍ ഐ.എസ് ബന്ധമുള്ളവര്‍ കൊലപ്പെടുത്തിയ പുരോഹിതനായുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുത്തു. രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് മുസ്ലിംകളും എത്തി. നേരത്തേ, കൊല്ലപ്പെട്ട പുരോഹിതന് ഫാ. ജാക്വസ് ഹെമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തെ ഇസ്ലാംമത വിശ്വാസികളോട് ഫ്രഞ്ച് മുസ്ലിം കൗണ്‍സില്‍ ആഹ്വാനം ചെയ്തിരുന്നു.
ഹെമല്‍ കൊല്ലപ്പെട്ട നോര്‍മന്‍ഡി നഗരത്തിനടുത്തുള്ള റൂവെന്‍ കത്തീഡ്രലില്‍ നൂറിലധികം മുസ്ലിംകളാണ് പ്രാര്‍ഥനാ ചടങ്ങിനത്തെിയത്. ‘ലോകത്തെ ക്രിസ്ത്യാനികളുടെ പേരില്‍ നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. ദൈവത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളെയും മരണങ്ങളെയും നിങ്ങള്‍ തള്ളിക്കളയുന്നുവെന്ന് ഈ കൂടിച്ചേരല്‍ വ്യക്തമാക്കുന്നു’ റൂവെന്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ബെയ്റണ്‍ ‘അതിഥി’കളോടായി പറഞ്ഞു. അടുത്തിടെ, ഭീകരാക്രമണത്തില്‍ 84 പേര് കൊല്ലപ്പെട്ട നിസെയില് ഇമാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്ച്ചിലത്തെിയത്. നോട്ടര്‍ഡാമിലും പള്ളി ഇമാമിന്റെ നേതൃത്വത്തിലുള്ള മുസ്ലിം പ്രതിനിധികള്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്കത്തെി.
വിഷയത്തില്‍ മുസ്ലിംകളുടെ നിലപാടിനെ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് സ്വാഗതം ചെയ്തു. രാജ്യത്തെ മുസ്ലിംകളുമായി പുതിയ ഉടമ്പടിയിലത്തെിയതായി അദ്ദേഹം പറഞ്ഞു.
Discussion about this post