ഡല്‍ഹി: ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ്. ഹസാരെയുടെ സാമൂഹിക താല്പര്യങ്ങള് രാഷ്ട്രീയത്തിലേക്ക് വഴിമാറിയിരിക്കുകയാണെന്നും, രാഷ്ട്രീയമാണ് ഹസാരെ ലക്ഷ്യം വെയ്ക്കുന്നതെന്നും വി.കെ സിംഗ് പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെയും മറ്റുമുള്ള ഹസാരെയുടെ സമരങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു .
Discussion about this post