മിലാന്: ഭീകരവാദത്തെ തുടര്‍ന്ന് ഇറ്റലിയില്‍ നിന്നും നാട് കടത്തപ്പെട്ട പാക്കിസ്ഥാനി യുവാവ് ഇറ്റാലിയന്‍ അണ്ടര്‍19 ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 26കാരനായ അഫ്താബ് ഫറുഖാണ് ഇറ്റാലിയന്‍ യൂത്ത് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരുകയും ഭീകരവാദിയായി മാറുകയും ചെയ്തത്. ഇറ്റാലിയന്‍ ആഭ്യന്തരകാര്യമന്ത്രി ആജ്ഞലീന അല്ഫാന്സോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പതിമൂന്നാമത്തെ വയസില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ എത്തിയ ഫറൂഖ് മിലാനു സമീപമുള്ള വപ്രിയോ അഡ എന്ന പ്രദേശത്താണ് താമസിച്ച് വന്നിരുന്നത്. തുടര്‍ന്ന് ക്രിക്കറ്റ് ലോകത്തേക്ക് ചേക്കേറിയ ഫറൂഖ് 2009 കാലഘട്ടത്തില്‍ ഇറ്റലിയുടെ അണ്ടര്‍19 ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരികയായിരുന്നു.
ഇയാള്‍ ഇറ്റാലിയന്‍ ജേഴ്സിയണിഞ്ഞ് ടീമിനൊപ്പം നില്ക്കുന്ന ചിത്രം 2009-ല്‍ സ്പോട്സ് വീക്ക് മാഗസിന് പുറത്ത് വിട്ടിരുന്നു. മന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസം രാജ്യത്തെ ‘ഇറ്റലി ഗസറ്റോ ഡെല്ലോ സ്പോട്സ് ഡെയ്ലി’ ഈ ചിത്രം വീണ്ടും പ്രസിദ്ധീകരിച്ചു.
അഫ്താബ് ഫറൂഖ് ഐഎസുമായി ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്ത് സ്ഫോടനങ്ങള്‍ നടത്തുന്നതിന് ശ്രമങ്ങള്‍ നടത്തിയിരുന്നു. മിലാനിലെ പ്രശസ്തമായ വൈന്‍ ഷോപ്പ്, വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ എകെ 47 തോക്കോ, മറ്റ് ബോംബുകള്‍ ഉപയോഗിച്ചോ ആക്രമണം നടത്തണമെന്ന പദ്ധതിയാണ് ഇട്ടിരുന്നതെന്ന് രാജ്യത്തെ ഇന്റലിജന്‍സ് മനസിലാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഫറൂഖിനെ ഇറ്റലിയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് നാടു കടത്തുകയായിരുന്നു. ഇതിനിടെ സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേരാനായി ഇയാള്‍ ശ്രമിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post