ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ കന്നുകാലി കടത്ത് തടയാന്‍ ശ്രമിച്ച ഹെഡ് കോണ്‍സ്റ്റബിളിനെ വാഹനമിടിപ്പിച്ച് കൊന്നതായി ആരോപണം. ബദ്ലപുര്‍ ചെക്ക്പോസ്റ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വാഹന പരിശോധനയ്ക്ക് അനുവദിക്കാതെ പോലീസിനെ വെട്ടിച്ച് കടന്ന വാന്‍ പിന്തുടര്ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ത്രിലോകി തിവാരിയെ വാഹനമിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ത്രിലോകിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ബിഹാറിലെ കയ്മൂര്‍ സ്വദേശിയാണ് ത്രിലോകി. വര്‍ഷങ്ങളായി സാരായ്പോഖ്ത ഔട്ട്പോസ്റ്റിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. രണ്ടു വാഹനങ്ങളിലായി കന്നുകാലികളെ കടത്തികൊണ്ടുവരുന്നതായി പുലര്‍ച്ചെ മൂന്നു മണിയോടെ വയര്‍ലെസ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചെക്ക്പോസ്റ്റില്‍ ത്രിലോകി വാഹനം തടയാന്‍ ശ്രമിച്ചത്.
എന്നാല്‍ ത്രിലോകിയെ ഇടിച്ചിട്ട ശേഷം വാഹനങ്ങള്‍ കടന്നുകളഞ്ഞതായി എസ്.പി അതുല്‍ സക്സേന അറിയിച്ചു.
Discussion about this post