തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സൗദി അറേബ്യയിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ വിസ അനുവദിക്കാത്തിനെ ചൊല്ലി ചര്‍ച്ച കൊഴുക്കുന്നു, കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും, സിപിഎമ്മും ഉള്‍പ്പടെയുള്ള കക്ഷികള്‍ ഒറ്റക്കെട്ടയി രംഗത്തെത്തിയപ്പോള്‍, ജലിലിന്റേത് രാഷ്ട്രീയ കുതന്ത്രമെന്ന് നിലപാടുമായി ബിജെപിയും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ പൂര്ണതൃപ്തിയാണെന്നിരിക്കെ എന്തിനാണ് കെടി ജലീലിന്റെ യാത്ര എന്ന ചോദ്യം ഉയരുമ്പോള്‍ പ്രവാസി കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ഇത്തരമൊരു തീരുമാനം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.
എന്നാല്‍ ഇത്തരത്തില്‍ ഒരു നയതന്ത്രവിസ സംസ്ഥാന മന്ത്രിമാര്‍ക്ക് അനുവദിക്കുന്ന കീഴ് വഴക്കമുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. കേരളത്തില്‍ നിന്നുള്ള പ്രവാസികളേക്കാള്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സൗദിയില്‍ ദുരിതെ അനുഭവിക്കുന്നവരില്‍ കൂടുതല്‍. അങ്ങനെയെങ്കില്‍ ആ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും ഇത്തരം നയതന്ത്ര വിസ അനുവദിക്കേണ്ടി വരില്ലേ എന്ന ചോദ്യവും ഉയരുന്നു. മന്ത്രി എവിടെ എത്തിയാല്‍ എത്ര പ്രവാസികളുടെ ആശങ്ക തീരുമെന്നാണ് വെറൊരു ചോദ്യം
സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചില പ്രതീകരണങ്ങള്‍ കാണാം-
[fb_pe url=”https://www.facebook.com/vinesh.kumar.3114/posts/1271469376211293″ bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=864178283715368&set=a.421993827933818.1073741827.100003696122594&type=3&permPage=1″ bottom=”30″]
[fb_pe url=”https://www.facebook.com/rashadmrashu.rashu/posts/1060032550744995″ bottom=”30″]
Discussion about this post