തൃശ്ശൂര്‍ : തൃശ്ശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിനെ വികെഎന്നിനോട് ഉപമിച്ച സംവിധായകന് കമലിന് പരിഹാസവും വിമര്‍ശനങ്ങളും. ‘വികെഎന്നിനെ അനുകരിക്കാതെ തന്നെ മൗലികമായ നര്‍മ്മവും കൊള്ളേണ്ടിടത്ത് കൊള്ളുന്ന പരിഹാസവുമായി പ്രതീക്ഷയുണര്‍ത്തുന്ന ചില മിന്നലാട്ടങ്ങളില്‍ ഒരാളാണ് നീപ നിശാന്ത്’ എന്നായിരുന്നു കമലിന്റെ പരാമര്‍ശം. ദീപയുടെ പുതിയ പുസ്തകമായ ‘നനഞ്ഞുതീര്‍ത്ത മഴകള്‍’ പ്രകാശനം ചെയ്തുകൊണ്ടാണ് കമല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ഇത്രയും വേണമായിരുന്നോ കമാലുദ്ദീനേ എന്നാണ് ചിലരുടെ ചോദ്യം. വികെഎന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മേല്‍ പ്രസ്താവന ഒന്നിന്റെ പേരില്‍ സംവിധായകനെ വലിച്ചുപൊക്കി ഉള്ളിലിട്ട് ചവിട്ടിക്കൂട്ടിയേനെ എന്നും കമല്‍സാറിന് ആ സ്റ്റേജില്‍ വച്ചു തന്നെ പുട്ടും കടലയും കൊടുത്തേനെ എന്നും കമന്റുകള്‍ വന്നിരുന്നു.
‘വി.കെ.എന്‍. മാതൃകകള്‍’ മിന്നിമാഞ്ഞു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൂപ്പില്സിനെ ഒട്ടും അനുകരിയ്ക്കാതെ തന്നെ മൗലികമായ നര്‍മ്മവും, കൊള്ളേണ്ടിടത്ത് കൊള്ളുന്ന പരിഹാസവുമായി പ്രതീക്ഷയുണര്‍ത്തുന്ന ചില മിന്നലാട്ടങ്ങള്‍. അക്കൂട്ടത്തില്‍ പെണ്‍വേഷത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട ഒരു ‘പയ്യന്‍സ് ‘വളരെ പെട്ടെന്ന് മുഖ്യധാരയിലേയ്ക്ക് കയറി വന്നു. അതാണ് ദീപാനിശാന്ത്. തൃശ്ശൂര്‍ ഭാഷയുടെ സ്വതസിദ്ധമായ ഹാസസൗന്ദര്യവും, ചാട്ടുളി പോലെ സമൂഹമനസ്സിലേയ്ക്ക് ചെന്നു തറച്ച തീക്ഷ്ണമായ ചില വിമര്‍ശനങ്ങളും, നിരീക്ഷണങ്ങളും കൊണ്ട് ഈ എഴുത്തുകാരി പുതുതലമുറയുടെ മുമ്പില്‍ പെട്ടെന്ന് സ്വീകാര്യയായി. സ്വകാര്യ ജീവിതത്തിലും തൊഴില്‍ ഇടത്തിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു അനുഭവത്തുണ്ടുകളെ ചേര്‍ത്തുവച്ച് നര്‍മ്മത്തിന്റെ വര്‍ണ്ണനൂലുകളില്‍ കോര്‍ത്ത് ‘പോസ്റ്റ്’ ചെയ്ത കുറിപ്പുകള്‍ വളരെ പെട്ടെന്ന് ‘വൈറലാ’യി. അവയില്‍ ചിലത് ചില പാരമ്പര്യവാദികളുടെ ഉറക്കം കെടുത്തി.പിന്തിരിപ്പന് മേലാളന്മാര് ഉടവാളെടുത്ത് ഉറഞ്ഞു തുള്ളി. പക്ഷേ , ദീപ പിന്മാറിയില്ല. നിലപാടുകളില്‍ ഉറച്ചുനിന്ന് പൊരുതി.വീണ്ടും വീണ്ടും എഴുതി. അവിടെയാണ് ദീപാനിശാന്ത് പ്രസക്തയാകുന്നത്. -എന്നിങ്ങനെയായിരുന്നു കമലിന്റെ പ്രസംഗം.
[fb_pe url=”https://www.facebook.com/permalink.php?story_fbid=675353265951043&id=100004291278229&pnref=story” bottom=”30″]
Discussion about this post