ഹൈദരാബാദ്: തെലങ്കാനയിലെ മഹൂബ്നഗര് ജില്ലയില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന രണ്ടു പേരെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. എന്‍ഐഎയും പ്രാദേശിക പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്നും 60 കിമീ അകലെയുള്ള ഷാദ്നഗറില് മില്ലേനിയം ടവേര്‍സ് അപ്പാര്‍ട്ട്മെന്റിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തീവ്രവാദികളുടെ താവളമായിരുന്നു ഇതെന്ന് സംശയിക്കുന്നു. ഹൈദരാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ചെറുപ്പക്കാരെ എന്‍ഐഎ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന സന്ദര്‍ശിച്ചിരുന്നു.
Discussion about this post