ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ദീപ കര്‍മാക്കര്‍ ഫൈനലിലേക്ക് മുന്നേറി ചരിത്ര രചിച്ചപ്പോള്‍ തത്സമയം അത് കാണാന്‍ നിന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശപ്പേടേണ്ടി വന്നു. ദീപയുടെ പ്രകടനം സ്റ്റാര്‍ സ്പോട്സ് തത്സമയം കാണിക്കാതിരുന്നതാണ് കാരണം. ആ സമയത്ത് ദീപയുടെ പേരുവിളിച്ചെങ്കിലും കാണിച്ചത് മറ്റൊരു താരത്തിന്റെ പ്രകടനമായിരുന്നു.
ഇതിനെതിരെ രൂക്ഷമായാണ് ഇന്ത്യന്‍ ആരാധകര്‍ നവമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. ചാനലിന്റെ ഇന്ത്യാ വിരുദ്ധതയ്ക്ക് തെളിവാണ് ഇതെന്നും ചാനലിനെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് വരെ ആവശ്യമുയര്ത്തിട്ടുണ്ട്.
ചരിത്രത്തിലാദ്യമായിണ് ഒളിമ്പിക്സില്‍ ഒരു ഇന്ത്യന്‍ താരം ജിംനാസ്റ്റിക്സില്‍ ഫൈനലിന് യോഗ്യത നേടുന്നത്. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മത്സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്ര നേട്ടത്തിലെത്തിയത്, ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം നടക്കുക.
https://twitter.com/blassram/status/762360122630807552?ref_src=twsrc%5Etfw
https://twitter.com/trueindiangrit/status/762360057761701889?ref_src=twsrc%5Etfw
@StarSportsIndia, rly poor coverage. Promoted #DipaKarmakar all day long but barely saw a glimpse of her. The only gymnast from INDIA, cmon!
— Prerana (@preranananana) August 7, 2016
@StarSportsIndia you are anti indian. Not showing
#DipaKarmakar
What's your problem,?
I will pay you extra for showing india in gymnastics— Amit Singh Bhandari (@seosmolinks) August 7, 2016
If only Dipa Karmakar had put on some makeup and a better dress, the cameramen would've fancied focusing on her.
Ruby Harrold though. *_*
— Srinjoy Chatterjee (@BLOoMIND) August 7, 2016
Discussion about this post