തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്ണില്‍ അഴിമതി നടന്നെന്നു കാണിച്ച് ലോകായുക്തയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും.പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹര്‍ജിയിലാണ് നടപടി.
റണ്‍ കേരള റണ്ണിന്റെ സംഘാടനത്തിനായി നല്കിയ കരാറില്‍ അഴിമതി നടന്നതായാണ് ഹര്‍ജിക്കാരന്റെ ആരോപണം. നേരത്ത ഇതുമായി ബന്ധപ്പെട്ട് പാലോട് രവി എംഎല്‍എ ,മുന്‍ മന്ത്രി പന്തളം സുധാകരന് എന്നിവരില്‍ നിന്നും ലോകായുക്ത മൊഴിയെടുത്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ഇന്ന് വിധി പറയുന്നത്.
Discussion about this post