അങ്കമാലി: അങ്കമാലി കപ്രശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മോഷണം. വഴിപാട് കൗണ്ടറും ഓഫീസും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രണ്ടായിരത്തോളം രൂപയും രണ്ട് പവനുള്ള മൂന്ന് ചെറിയ സ്വര്‍ണ മാലകളുമാണ് കവര്‍ന്നത്. പ്രതി വാതില്‍ കുത്തിപൊളിക്കുന്നതും മറ്റും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു.
വഴിപാട് കൗണ്ടറിനു സമീപത്താണ് ഓഫീസ് മുറി. ഇതിനകത്തെ സ്റ്റീല്‍ അലമാരി കുത്തിതുറന്നാണ് മോഷണം നടത്തിയത്. ഭഗവാന് തിരുവാഭരണമായി അണിയിക്കുന്ന മാലകളാണ് മോഷണം പോയത്. നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദധരും തെളിവുകള്‍ ശേഖരിച്ചു.
Discussion about this post