തൃശൂര്‍: സിപിഎം ഹര്‍ത്താലിനോടനുബന്ധിച്ച് പാവറട്ടി മേഖലയില്‍ സിപിഎം -ബിജെപി സംഘര്‍ഷം. മുല്ലശേരി പഞ്ചായത്തിലെ തിരുനെല്ലൂരും പറമ്പന്തളി പ്രദേശത്തും ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരേ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകരുടെ വീടിന്റെ ജനല്‍ച്ചില്ലകള്‍ സോഡാകുപ്പി വെച്ച് എറിഞ്ഞുടയ്ക്കുകയും, മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.
മുല്ലശേരിയിലും പൂവത്തൂരിലും പോലീസ് ഇടപെട്ടാണ് അക്രമങ്ങളില്‍നിന്നും സിപിഎം പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. തിരുനെല്ലൂരിലും ബിജെപി അനുകൂലികളായ രണ്ടുപേരുടെ വീടുകള്‍ക്കുനേരേ ആക്രമണം നടന്നു. പോവില് തിരുവാമഠത്തില്‍ പുരുഷോത്തമന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ കമ്പിവടികൊണ്ട് അടിച്ചുതകര്‍ത്ത നിലയിലാണ്. തിരുനെല്ലൂര്‍ ഊരുപറമ്പില്‍ അശോകന്റെ വീടിന്റെ വാതിലും തകര്‍ത്തിട്ടുണ്ട്. വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന ബൈക്ക് ചവുട്ടി താഴെയിട്ട നിലയിലാണ്. തിരുനെല്ലൂര്‍ ശിവക്ഷേത്രത്തിനു സമീപം ആര്‍എസ്എസ് ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിച്ചിരുന്ന ഓലമേഞ്ഞ ഷെഡ് തീവച്ചു നശിപ്പിച്ചു . മുറിക്കുള്ളിലെ അലമാരകളും ഫര്‍ണിച്ചറുകളും മറ്റു സാധന സാമഗ്രികളും തീയിട്ടു നശിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനിയും ഗുരുവായര്‍ എസിപി ആര്. ജയചന്ദ്രന്പിള്ളയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post