ഡല്‍ഹി: ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന്റെ വക അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മധുരവും വെടിവെയ്പ്പും. വാഗാ അതിര്‍ത്തിയില്‍ പാക് സൈന്യം ബി.എസ്.എഫിന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്തപ്പോള്‍ ജമ്മുവിലെ പുഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടന്നു.
അതിനിടെ പാക് ഹൈക്കമ്മീഷണര്‍ പ്രകോപനരമായ നിലപാടുമായി രംഗത്തെത്തുകയും ചെയതു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി സമര്‍പ്പിക്കുന്നെന്ന് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം പാക്കിസ്ഥാന് എല്ലായ്പ്പോഴും നടത്തുന്നുണ്ടെന്നും സ്വതന്ത്ര്യം ലഭിക്കുന്നതിനുള്ള കശ്മീര്‍ ജനതയുടെ ത്യാഗം പാഴാവുകയില്ലെന്നും ബാസിത് പറഞ്ഞു. എന്നാല്‍ കശ്മീരിനെ കുറിച്ച് വ്യാകുലപ്പെടാന്‍ പാക്കിസ്ഥാന് അവകാശമില്ലെന്നും ഇത് പാക്കിസ്ഥാന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെ പൂഞ്ചിലെ നിയന്ത്രണ രേഖക്കയ്ക്കടുത്ത സൈനിക പോസ്റ്റിന് നേരെ ഇന്ന് പുലര്‍ച്ച മൂന്നുമണിക്കാണ് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്. നാലു മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പുണ്ടാകുന്നത്.
Discussion about this post