ഡല്‍ഹി: യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവാവ് പോലീസ് പിടിയില്‍. ഇന്ത്യന്‍ പൗരന് മുഹമ്മദ് അസ്ലമിനെയാണ് ലാഹോറിലെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
സംഝോധ എക്സ്പ്രസിലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും ലാഹോര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇയാളുടെ പക്കല്‍ നിന്നും ഇന്ത്യന്‍ നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളെ പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ സ്ക്വാഡിന് കൈമാറി.
എന്നാല്‍ മുഹമ്മദ് സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം തന്നെ മറികടന്ന് എങ്ങനെ അതിര്‍ത്തി കടന്നു എന്നതാണ് അധികാരികളെ കുഴയ്ക്കുന്നത്. ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരിക്കുകയാണ്.
Discussion about this post