കണ്ണൂര്‍ കൂത്തുപറമ്പ് തില്ലങ്കേരി മുഴക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മൃദംഗശൈലേശ്വരി എന്ന മഹാക്ഷേത്രത്തിന്റെ ശക്തി സംബന്ധിച്ച മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ വില വരുന്ന വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച് മോഷ്ടാക്കള്‍ക്ക് അത് തിരിച്ചേല്പിക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തികൊണ്ടുള്ളതാണ് മുന്‍ ഡിജിപിയുടെ പ്രസംഗം. അസാധ്യമായ കാര്യങ്ങള്‍ സാധിപ്പിക്കാന്‍ ശക്തിയുള്ളതാണ് അവിടുത്തെ ദുര്‍ഗ്ഗ പ്രതിഷ്ഠ എന്നാണ് അലക്സാണ്ടര്‍ ജേക്കബിന്റെ വാക്കുകള്‍.
പ്രഭാഷണം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഒരു ലക്ഷത്തോളം പേരാണ് ഇവിടെ ദര്‍ശനത്തിനെത്തിയെന്ന് വിശ്വാസികള്‍ പറയുന്നു.
ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ക്ഷേത്രം ഭാരവാഹികള്‍ തള്ളിയിരുന്നു. തുടര്‍ന്ന് പല തവണയായി വിഗ്രഹം മോഷണം പോയെന്നും, താന്‍ കേസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കള്‍ വിഗ്രഹം തിരികെ ഏല്പിച്ചുവെന്നും മാണ് മുന്‍ഡിജിപി പറയുന്നത്. വിഗ്രഹം കൊണ്ടിപോകാന്‍ സാധ്യമല്ലെന്നും, അത് ക്ഷേത്രത്തില്‍ തിരികെ ഏല്പിക്കണമെന്നും മോഷ്ടാക്കള്‍ തന്നെ പോലിസിനെ അറിയിക്കുകയായിരുന്നു.
‘പാലക്കാട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരകോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ വിഗ്രഹം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേതാണ് ഇതുമായി നമുക്ക് മുന്‍പോട്ടു പോകുവാന്‍ സാധിക്കുന്നില്ല ദയവായി ഇത് അവിടെ എത്തിക്കുക..’ ‘മറ്റൊരു തവണ ക്ഷേത്രത്തിന് 300 മീറ്റര്‍ അകലെ വരെ പോലും മോഷ്ടാക്കള്‍ക്ക് വിഗ്രഹം കൊണ്ടു പോകാനായില്ല’
‘ഒരു തവണ വയനാട് എത്തിക്കാനായെങ്കിലും ലോഡ്ജില്‍ വിഗ്രഹം ഉപേക്ഷിച്ച് കള്ളന്മാര് ‘രക്ഷപ്പെട്ടു’ വിഗ്രഹം മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേതാണെന്നും അവിടെ തിരികെ എത്തിക്കണമെന്ന കുറിപ്പും മോഷ്ടാക്കള്‍ വിഗ്രഹത്തോടൊപ്പം വച്ചിരുന്നു’
മുഴക്കുന്ന് ക്ഷേത്രത്തെ ദേശീയക്ഷേത്രമായി പ്രഖ്യാപിക്കാനായി കുറിപ്പ് തയ്യാറാക്കി കേന്ദ്രത്തിന് അയച്ച് നല്‍കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചത് താനാണ്. അത്തരമൊരു പദവി ക്ഷേത്രത്തിന് ലഭിച്ചതില്‍ തനിക്ക് പങ്കുണ്ടെന്നും അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.
https://www.youtube.com/watch?v=51PZr4a3u8A
Discussion about this post