ബാലിയ: പാക്കിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്. അയല്‍രാജ്യമായ പാക്കിസ്ഥാന് ഇന്ത്യയുമായി യുദ്ധത്തിന് വന്നാല്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്നും പാക് അധീന കശ്മീര്‍ വൈകാതെ ഇന്ത്യയുടെ ഭാഗമാകുമെന്നും എംപി പറഞ്ഞു.
ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. കശ്മീര്‍ വിഷയത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അവരുടെ പാര്‍ട്ടിയുടെ സംസ്കാരമാണ് കാണിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്ഥാനത്ത് സര്‍ദാര്‍ വല്ലഭായി പട്ടേലിനായിരുന്നു പ്രധാനമന്ത്രി പദവി ലഭിച്ചിരുന്നെങ്കില്‍ കശ്മീരിന്റെ കാര്യത്തില്‍ തര്‍ക്കം ഉണ്ടാകില്ലായിരുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
Discussion about this post